ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോഡി അഹമ്മദാബാദിലെ പോളിംഗ് സ്റ്റേഷനിലെത്തിവോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
‘ഗുജറാത്ത്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ജനാധിപത്യത്തിന്റെ ഉത്സവം ജനങ്ങൾ അതിഗംഭീരമായി ആഘോഷിച്ചു. രാജ്യത്തെ ജനങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനേയും ഞാൻ അഭിനന്ദിക്കുന്നു’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
അഹമ്മദാബാദിലെ നാരൻപുര പോളിംഗ് ബൂത്തിലെത്തി അമിത് ഷാ വോട്ട് രേഖപ്പെടുത്തിയത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന, ഹാർദിക് പട്ടേൽ എന്നിവരും വോട്ട് രേഖപ്പെടുത്തി.
2.5 കോടി വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 833 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്, ബിജെപിയും ആം ആദ്മിയും കോൺഗ്രസും തമ്മിൽ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.