ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ ഇറാനിൽ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് പ്രക്ഷോഭകർ. ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ഇറാനിൽ പണിമുടക്ക്. രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയായി വളരുകയാണ് പ്രതിഷേധങ്ങൾ. ഇറാനിയൻ നിയമത്തിന് വിരുദ്ധമായി ശിരോവസ്ത്രം ധരിക്കാതെ പൊതുസ്ഥലത്ത് നടക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവുമുണ്ട്.
പ്രതിഷേധക്കാരുടെ സുപ്രധാനമായ വിജയമായി ഇറാൻ പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസെരി സദാചാര പോലീസ് യൂണിറ്റ് നിർത്തലാക്കിയെന്ന് പ്രഖ്യാപിച്ചു. എന്നാൽ സദാചാര പോലീസിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അടച്ചുപൂട്ടലിന് സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് വസ്‌തുത.