ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതിന് പിന്നാലെ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. അത്യാവശ്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്ര എയർ ക്വാളിറ്റി പാനലിന്റെതാണ് തീരുമാനം.
കേന്ദ്രത്തിന്റെ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം), ഡൽഹി-എൻസിആർ മേഖലയിലെ എല്ലാ അത്യാവശ്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളും ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) മൂന്നാം ഘട്ടത്തിന് കീഴിൽ നിരോധിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകി.
ഡൽഹിയുടെ 24 മണിക്കൂർ ശരാശരി എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) ഇന്ന് വൈകിട്ട് 4 മണിക്ക് 407 ആണ്.