മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ തന്റെ പ്രിയ വളര്‍ത്ത് പൂച്ചയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
പൂച്ച കുട്ടനൊപ്പം തലമുട്ടിച്ച് നില്‍ക്കുന്ന ലാലിനെയാണ് ഫോട്ടോയില്‍ കാണാന്‍ കഴിയുന്നത്. അതേസമയം, നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സമ്മര്‍ ഇന്‍ ബത്ലഹേമിലെ പൂച്ചയാണോ ഇത്? പുലിയും പൂച്ചയും ഒറ്റ ക്ലിക്കില്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2Fpfbid027gKSRYxW7VPWhMckQo3Q48o3fQpPBEPnKAy6aVECzwNfrDRZwe8kESSv4yMG3GPvl&show_text=true&width=500