മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് കോണിപ്പടിയില്‍നിന്ന് വഴുതി വീണതായി റിപ്പോര്‍ട്ട്. പുടിന്റെ അനാരോഗ്യം സംബന്ധിച്ച് നേരത്തെ വാർത്തകളുണ്ടായിരുന്ന സാഹചര്യത്തിലാണ് വീഴ്ചയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
മോസ്കോയിലെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് സംഭവം. കോണിപ്പടിയില്നിന്നുണ്ടായ വീഴ്ചയുടെ ആഘാതത്തില്‍ അദ്ദേഹം മലമൂത്ര വിസര്‍ജനം നടത്തിയതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
“പ്രസിഡണ്ടിന്റെ അംഗരക്ഷകർക്ക് മുന്നിലാണ് സംഭവം നടന്നത്, അവർ പെട്ടെന്ന് എത്തി പുടിനെ സഹായിക്കുകയും ചെയ്തു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ രാഷ്ട്രപതിയെ അടുത്തുള്ള സോഫയിൽ എത്തിക്കാൻ സഹായിക്കുകയും വസതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ വിളിക്കുകയും ചെയ്തു,” റിപ്പോർട്ടിൽ പറയുന്നു.
പുടിന് വയറിനെയും കുടലിനെയും ബാധിക്കുന്ന അര്‍ബുദം സ്ഥിരീകരിച്ചിരുന്നെന്നും അതിന്റെ ഫലമായാണ് നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസര്‍ജനം സംഭവിച്ചതെന്നും പുടിന്റെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പുടിന്റെ വീഴ്ചയുമായി ബന്ധപ്പെട്ട് വിശദാന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.