പ്രമുഖ നടൻ കൊച്ചുപ്രേമൻ ( 68) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സിനിമയിൽ വരുന്നതിനു മുൻപു നാടകത്തിൽ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും നടൻ കയ്യടി നേടി. തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പേയാട് സർക്കാർ സ്കൂളിലും പിന്നീട് എംജി കോളജിൽനിന്ന് ബിരുദം നേടി. ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി.
എഴു നിറങ്ങളാണ് ആദ്യ സിനിമ. ദില്ലിവാല രാജകുമാരൻ, ഇരട്ടക്കുട്ടികളുടെ അച്ഛൻ തുടങ്ങി ഇരുന്നൂറിലധികം സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു .