പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ കോർപ്പറേഷന് നഷ്ടമായ പണം തിരികെ നൽകാൻ രണ്ട് ദിവസം കൂടി സമയം അനുവദിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. നഷ്ടപ്പെട്ട പണം ഒരു ചില്ലി കാശ് പോലും കുറയാതെ കോർപ്പറേഷന് തിരികെ ലഭിക്കണം. മേയർ ഭവനിൽ മേയറും ഡെപ്യൂട്ടി മേയറും കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പണം തിരികെ ലഭിച്ചില്ലെങ്കിൽ ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ശാഖയും പ്രവർത്തിക്കില്ല. തീരുമാനം ഉണ്ടായില്ലെങ്കിൽ പുറത്തുള്ള ബാങ്കുകള്‍ സ്തംഭിപ്പിക്കണോ എന്ന് ആലോചിക്കുമെന്നും പി മോഹനൻ പറഞ്ഞു.
കോർപ്പറേഷൻ സെക്രട്ടറിയും ചർച്ചയിൽ പങ്കെടുക്കുന്നു.യുഡിഎഫ് കൗൺസിലർമാർ മേയർ ഭവനിലുള്ളിൽ കയറി പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി എം പി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. കോഴിക്കോട് ജില്ലാ കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യേപക്ഷ തിങ്കളാഴ്ച പരിഗണിക്കും.