തൃശൂര്‍: ഗുരുവായൂരില്‍ ഏകാദശി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് ദിവസമാണ് ഏകാദശി.
പുലര്‍ച്ചെ മൂന്നിന് തുറന്ന ശ്രീകോവില്‍ ഇനി തിങ്കളാഴ്ച രാവിലെ ഒമ്പത് വരെ പൂജകള്‍ക്കല്ലാതെ അടയ്ക്കില്ല. ഇന്നും നാളെയും ഏകാദശി ഊട്ട് നടക്കും. ഗോതമ്പു ചോറും ഗോതമ്പ് പായസവുമടങ്ങുന്ന ഏകാദശി ഊട്ട് രണ്ട് ദിവസങ്ങളിലായി എഴുപതിനായിരത്തോളം പേര്‍ക്ക് ആണ് നല്‍കുന്നത്.
ഇന്നും നാളെയും ക്ഷേത്രത്തില്‍ വിഐപി ദര്‍ശനം അനുവദിക്കില്ല.അതേസമയം, ഏകാദശി പ്രമാണിച്ചു ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.