കാസർകോട്: കാസർഗോഡ് വാഹനാപകടത്തിൽ മൂന്ന് മരണം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളി സ്വദേശി കിഷോർ എന്നിവരാണ് മരിച്ചത്. കെഎസ്ഇബി കരാര്‍ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും.
കൊല്ലംപാറ മഞ്ഞളംകാട് രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീർകാനം സ്വദേശി ബിനുവിനെയാണ് മാറ്റിയത്.
കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്കു കരിങ്കല്ല് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. മരിച്ചവരുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.