പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിനെ ദേശീയ എക്സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുത്തു. അമരീന്ദറിനൊപ്പം സുനില്‍ ജാക്കറേയും എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ജയ് വീര്‍ ഷെര്‍ഗിലിനെ ബിജെപി വക്താവായും നിയമിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ നിന്നും മദന്‍ കൗശികിനേയും ഛത്തീസ്ഗഢില്‍ നിന്നും വിഷ്ണുദേവ് സായിയേയും പഞ്ചാബില്‍ നിന്നുള്ള റാണാ ഗുര്‍മിത് സിംഗ് സോധി, മനോരഞ്ജന്‍ കാലിയ, അമന്‍ജോത് കൗര്‍ രാമുവാലിയ എന്നിവരെ ദേശീയ എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാക്കളാക്കി.