കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനായി ബോളിവുഡ് താരം നോറ ഫത്തേഹി ഇഡി ഓഫീസിൽ. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടിയെ ചോദ്യം ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ പ്രതിയാക്കി ഇഡിയുടെ സാമ്പത്തിക വിഭാഗം ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
നേരത്തെ ഇതേ കേസില്‍ നോറ ഫത്തേഹിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.തട്ടിപ്പുകാരനായ ചന്ദ്രശേഖറില്‍ നിന്ന് നോറ ഫത്തേഹിക്കും ജാക്വലിന്‍ ഫെര്‍ണാണ്ടസിനും ആഡംബര കാറുകളും മറ്റ് വിലകൂടിയ സമ്മാനങ്ങളും ലഭിച്ചതായി ഇഡി പറയുന്നു.മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിംഗിന്റെ ഭാര്യ അദിതി സിംഗ് ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികളെ വഞ്ചിച്ച് പണം തട്ടിയെന്നാണ് സുകേഷ് ചന്ദ്രശേഖറിനെതിരെയുളള കേസ്.