വിമോചന സമരം നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നതെങ്കിൽ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് മന്ത്രി ആന്റണി രാജുവിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോൺഗ്രസ് കരുതണ്ടയെന്നും മന്ത്രി പറഞ്ഞു.തുടർഭരണത്തെ അട്ടിമറിക്കാൻ കോൺഗ്രസ് ബോധപൂർവം ശ്രമിക്കുകയാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിൽ സഹോദരൻ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. തന്റെ പേര് പറഞ്ഞ് ബോധപൂർവ്വം വിവാദത്തിൽ ഉൾപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ സമരം അവസാനിപ്പിക്കണം. സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ അനുഭവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണ്.മുഖ്യമന്ത്രി ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞതാണ്. മുഖ്യമന്ത്രി ചർച്ച നടത്തിയ കാര്യങ്ങൾ പ്രതിപക്ഷ നേതാവിന് അറിയില്ല. അന്ന് നടത്തിയ ചർച്ചയിൽ സമരസമിതി നേതാക്കൾ സംതൃപ്തരായിട്ടാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പരാമർശത്തിൽ ഫാദർ തിയഡോഷ്യസ് ഡിക്രൂസ് ക്ഷമ പറഞ്ഞത് അത്രയും നല്ലത്. പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല ഇത്തരം പരാമർശങ്ങൾ എന്നും മന്ത്രി പറഞ്ഞു.