തിരുവനന്തപുരം :കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. മേയറുടെ കത്തിൻെറ ഒറിജിനൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മേയറല്ല കത്തെഴുതിയതെന്നാണ് മൊഴിയിൽ പറയുന്നത്. കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നുമില്ല. കത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടന്നിട്ടില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണെന്ന് തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധനത്തിൻെറ പരിധിയിലേക്ക് അന്വേഷണം വരൂ. ഇപ്പോൾ പൊലീസ് അന്വേഷണമാണ് വേണ്ടത്. അതിനാൽ തന്നെ വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ ഈ വിഷയം വരില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനങ്ങളിലേക്ക് പേര് നിര്‍ദേശിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ മേയര്‍ ഇത് നിഷേധിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണം ഏറ്റെടുത്തത്.
















