ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം പിയെ ഒഴിവാക്കിയതിരെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഫെബ്രുവരി ഏഴിന് ഹര്‍ജി പരിഗണിക്കും.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാ പ്രേരണ, ഗാര്‍ഹികപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തമെന്ന് ഡല്‍ഹി പൊലീസ് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനാവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ പ്രത്യേക സിബിഐ ജഡ്ജി ഗീതാജ്ഞലി ഗോയല്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
















