കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലേരിയന്‍ ഗണേശന് – ലതിക ദമ്പതികളുടെ മകള്‍ അഞ്ജന(17) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ട അഞ്ജനയെ ഉടന്‍ പരിയാരത്തെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.