കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ 2.53 കോടിരൂപ തിരികെ നല്‍കി പഞ്ചാബ് നാഷണല്‍ ബാങ്ക്. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എംപി റിജില്‍ തട്ടിയെടുത്ത പണമാണ് ബാങ്ക് തിരിച്ചടച്ചത്. പണം തട്ടിയ മാനേജര്‍ എംപി റിജില്‍ ഇപ്പോഴും ഒഴിവിലാണ്. റിജില്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയതതിനെതിരെ കോര്‍പറേഷന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്ക് പണം തിരിച്ചടച്ചത്.
അതേസമയം, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജറായിരുന്ന എം പി റിജില്‍, തന്റെ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായി കോര്‍പ്പറേഷന്‍ ആദ്യം കണ്ടെത്തി. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്‍പ്പറേഷന്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് പണമില്ലെന്ന് കണ്ടെത്തിയത്. അന്വേഷിച്ചപ്പോള്‍ ബാങ്കിന്റെ ഭാഗത്തുണ്ടായ പിശകെന്നായിരുന്നു പറഞ്ഞത്. തുടര്‍ന്ന് പണം അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റാവുകയും ചെയ്തു.
പിന്നീട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം, കോര്‍പ്പറേഷന്‍ അധികൃതര്‍ ബാങ്ക് അക്കൗണ്ടിന്റെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചു. ഇതേ തുടര്‍ന്നാണ് തിരിമറി നടന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്‌പെന്റ് ചെയ്തിരുന്നു.
















