മൂന്നാര്‍: മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കുമളി സ്വദേശി കുറ്റിവേലിയില്‍ ഷാജിയാണ് മരിച്ചത്. മൂന്നാര്‍ എല്ലപ്പെട്ടിയിലാണ് അപകടം നടന്നത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. അതേസമയം, അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















