കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗയുടെ രാവണ പരിഹാസത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനം. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിലെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ചെളിവാരിയെറിയാനുള്ള മത്സരമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് പ്രധാനമന്ത്രി മോദി. കോൺഗ്രസിന് എത്ര ചെളി വേണമെങ്കിലും അറിയാം. ചെളിയിൽ മാത്രമാണ് താമര വിരിയുന്നതെന്നും മോദി പറഞ്ഞു.
“രാമഭക്തരുടെ നാട്ടിൽ ഒരാളെ രാവണൻ എന്ന് വിളിക്കുന്നത് ശരിയല്ല. ആരാണ് മോദിയെ കൂടുതൽ അധിക്ഷേപിക്കുക എന്നതിൽ കോൺഗ്രസിൽ മത്സരമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഒരു കോൺഗ്രസ് നേതാവ് മോദി പട്ടിയെപ്പോലെ മരിക്കുമെന്ന് പറഞ്ഞിരുന്നു. ഹിറ്റ്‌ലറെ പോലെ മരിക്കുമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. അവസരം കിട്ടിയാൽ ഞാൻ തന്നെ മോദിയെ കൊല്ലുമെന്ന് മറ്റൊരു നേതാവ് പറയുന്നു…” ഗുജറാത്തിലെ കലോലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ആരോപിച്ചു.
“രാവണൻ, രാക്ഷസൻ പോലെ കോൺഗ്രസ് നിരവധി പേരുകൾ എനിക്ക് ചാർത്തിത്തന്നു… അവർ ഇങ്ങനെ വിളിക്കുന്നതിൽ എനിക്ക് അത്ഭുതമില്ല, അത്തരം വാക്കുകൾ ഉപയോഗിച്ചിട്ടും കോൺഗ്രസിന് പശ്ചാത്താപമില്ലെന്ന് ഓർക്കുമ്പോൾ ഞാൻ ആശ്ചര്യപ്പെടുന്നു. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോദിയെ അപമാനിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് കോൺഗ്രസ് കരുതുന്നു.”എന്ന് മോദി കൂട്ടിച്ചേർത്തു.
















