മലപ്പുറം: ലെഗിന്‍സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് പരാതി. മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപിക അധ്യാപിക സരിത രവീന്ദ്രനാഥ് ഡിഇഒയെ സമീപിച്ചു.
കഴിഞ്ഞ ദിവസം ഓഫീസ് റൂമില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ തന്റെ വസ്ത്രധാരണെത്തക്കുറിച്ച് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. ലെഗിന്‍സ് മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്റെ വാദം. ടീച്ചര്‍മാര്‍ ഇങ്ങനെ വരുമ്പോള്‍ കുട്ടികളോട് യൂണിഫോമിട്ട് വരാന്‍ എങ്ങനെ പറയുമെന്ന് പ്രധാനാധ്യാപിക ചോദിച്ചു. പ്രധാനാധ്യാപികയുടെ പരാമര്‍ശങ്ങള്‍ തനിക്ക് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയതായും ടീച്ചറുടെ പരാതിയില്‍ പറയുന്നു.
















