ചെങ്ങന്നൂർ ടൗൺ മാസ്റ്റർ പ്ലാൻ 2021 2041 പദ്ധതിയിൽ മംഗലം – വാഴാർമംഗലം (5, 6, 7 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് നിർമ്മാണ പ്രവർത്തനമോ ഭൂവിനിയോഗമോ നടപ്പിലാക്കാൻ കഴിയാത്ത തരത്തിൽ അതി ദുരന്തബാധിത പ്രദേശമായി മാറിയിട്ട് മാസങ്ങളായി.
ഫലപ്രദമായ രീതിയിൽ പ്രാദേശികമായ വിവരശേഖരണം നടത്താതെയും പ്രദേശവാസികളുടെ അഭിപ്രായം തേടാതെയും ഏകപക്ഷീയവും അശാസ്ത്രീയവും ആയാണ് മുനിസിപ്പൽ കൗൺസിൽ ഈ പദ്ധതി നടപ്പിലാക്കിയത്.
മാസ്റ്റർ പ്ലാൻ അടിയന്തരമായി പുന പരിശോധിച്ചു ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ആവശ്യമായ തീരുമാനങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം പി രാജേഷിന് നിവേദനം സമർപ്പിച്ചു. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ, ബി സുദീപ് ,സുരേഷ് ചാക്കോ, ലാലു ഉമ്മൻ ,ഷാജി എന്നിവർ സംബന്ധിച്ചു.
















