മുംബൈ: യൂട്യൂബ് ലൈവിനിടെ യുവതിയെ കയറിപ്പിടിച്ച് യുവാവ്. മുംബൈയില്‍ ഇന്നലെ വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യൂട്യൂബറായ യുവതി ലൈവ് ചെയ്യുന്നതിനിടെയാണ് യുവാവിന്റെ പരാക്രമം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും പരക്കെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
യൂട്യൂബറായ മ്യോചി തെരുവില്‍ വച്ച് ലൈവ് ചെയ്യുന്നതിനിടെ ഒരു യുവാവ് അവരുടെ സമീപത്തേക്ക് വരികയും കൈയില്‍ കയറി പിടിക്കുന്നതും വലിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം, നിരവധി പേര്‍ നോക്കി നില്‍ക്കേയാണ് യുവാവിന്റെ പരാക്രമം. സംഭവം ലൈവിനിടെ ആയതിനാല്‍ ആയിരക്കണക്കിന് പേര്‍ വീഡിയോ വഴി ദൃശ്യങ്ങള്‍ തത്സമയം കാണുന്നുണ്ടായിരുന്നു.
@MumbaiPolice A streamer from Korea was harassed by these boys in Khar last night while she was live streaming in front of a 1000+ people. This is disgusting and some action needs to be taken against them. This cannot go unpunished. pic.twitter.com/WuUEzfxTju
— Aditya (@Beaver_R6) November 30, 2022
















