തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. രാവിലെ 9.30നാണ് യോഗം ചേരുക. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബില്ലിന് യോഗം അംഗീകാരം നല്‍കും.
മദ്യത്തിന്റെ വില ഉയര്‍ത്തുന്നതിനായി വില്‍പ്പന നികുതി ഭേദഗതി ആവശ്യമാണ്. ഇതുസംബന്ധിച്ച ബില്‍ നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭയില്‍ ധാരണയായെങ്കിലും കരട് ബില്‍ ഇന്നത്തെ മന്ത്രിസഭയില്‍ മാത്രമേ കൊണ്ടുവരൂ. മദ്യക്കമ്പനികള്‍ക്കുള്ള വിറ്റുവരവ് നികുതി അഞ്ചുശതമാനം ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.
മദ്യക്കമ്പനികളില്‍ നിന്ന് ഈടാക്കുന്ന 5% വിറ്റുവരവ് നികുതി ഒഴിവാക്കും. കെജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 10 പ്രകാരമാണു ഡിസ്റ്റിലറികളില്‍ നിന്ന് ഈടാക്കുന്ന വിറ്റുവരവ് നികുതി ഒഴിവാക്കുന്നത്. ഇതിനു പ്രത്യേക വിജ്ഞാപനം ഇറക്കും.
















