ടെഹ്‌റാൻ: തെക്കൻ ഇറാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി.
യു.എ.ഇയിലും ഭൂചലനം നേരിയ തോതിൽ അനുഭവപ്പെട്ടതായി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യു.എ.ഇ സമയം രാത്രി 7.17 നാണ് ഭൂചലനമുണ്ടായത്.
ദുബായിലെ നിരവധി താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടതായാണ് ട്വീറ്റുകൾ വ്യക്തമാക്കുന്നത്.
















