ബെയ്‌ജിങ്ങ്: മുൻ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിൻ (96) അന്തരിച്ചു. അദ്ദേഹത്തിന്റെ ജൻമനാടായ ഷാങ്ഹായിയിൽ ആയിരുന്നു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിയാങ് സെമിൻ ബുധാനാഴ്‌ച ഉച്ചയ്‌ക്ക് 12.13 ഓടെയാണ് മരിച്ചതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്‌തു.
ടിയാനെന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തിനു ശേഷമാണ് ജിയാങ് സെമിന്‍ ചൈനയുടെ ഭരണനേതൃത്വത്തില്‍ എത്തിയത്. 1993 മുതൽ 2003 വരെ ചൈനയുടെ പ്രസിഡന്റായിരുന്നു. 1989 മുതൽ 2002 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും 1989 മുതൽ 2004 വരെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനായും സേവനമനുഷ്‌ഠിച്ചു.
ചൈനയുടെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന നേതാവാണ് അദ്ദേഹം. ചൈന അതിവേഗം വളർച്ചയും പുരോഗതിയും കൈവരിച്ചത് ജിയാങിന്റെ ഭരണകാലത്താണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ യാഥാസ്ഥികരും പരിഷ്‌കര്‍ത്താക്കളും തമ്മില്‍ കടുത്ത അധികാര പോരാട്ടം നടന്ന സമയത്താണ് അന്ന് ബ്യൂറോക്രാറ്റായി വളര്‍ന്നുവന്ന ജിയാങിനെ രാജ്യത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത്. 1993 മുതല്‍ 2003 വരെയുള്ള 10 കൊല്ലങ്ങളിലാണ് ജിയാങ് ചൈനയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്.
















