അഫ്ഗാനിസ്ഥാനിലെ മദ്റസയിൽ നടന്ന സ്ഫോടനം. പത്ത് കുട്ടികളുൾപ്പെടെ 16 മരണമെന്ന് റിപ്പോർട്ട്. വടക്കൻ നഗരമായി അയ്ബനിലാണ് സ്ഫോടനം നടന്നത്. 24പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയും കുട്ടികളാണെന്ന് റിപ്പോർട്ട്.
സ്‌ഫോടനത്തിൽ 10 വിദ്യാർത്ഥികളെങ്കിലും കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നാഫി ടാക്കൂർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
















