വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഇടപെടരുതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന. യുഎസ് പ്രതിരോധ മന്ത്രാലയം പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യ ചൈന ബന്ധത്തില്‍ യുഎസ് ഇടപെടല്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന പ്രവര്‍ത്തിക്കുന്നതെന്നും 2021-ല്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ സേനയെ വിന്യസിപ്പിക്കുകയും അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടേയും സൈനികര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയും സേനയെ പിന്‍വലിക്കാനും മുന്‍കാല രീതിയിലേക്ക് തിരികെ പോകാനും സമ്മതിച്ചെങ്കിലും, ഇരു രാജ്യങ്ങളും ആ വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെന്നും പെന്റഗണ്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
















