കൊച്ചി: കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്പ് വീട്ടില്‍ രജീഷ് (34) നെയാണ് പൊലീസ് പിടികൂടിയത്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് മുളവൂര്‍ വട്ടക്കട്ടുകുടി മൊയ്തീന്‍ ഷാ, ഏലൂക്കര കാട്ടിപ്പറമ്പ് വീട്ടില്‍ മുഹമ്മദ് റാഫി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ മാസം 29ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവൈരാണിക്കുളം ഭാഗത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തില്‍ എത്തി ബലമായി പിടിച്ചിറക്കി തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഈ സംഘത്തിലെ രണ്ട് പേരെ അന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഒളിവില്‍ പോയ രജീഷിനെ ഇന്നലെയാണ് പിടികൂടിയത്.
















