പാസഞ്ചര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം. 15 പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ ആണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
ലഖ്നൗവില്‍ നിന്ന് ബഹ്റൈച്ചിലേക്ക് പോയിരുന്ന ബസാണ് അപകടപെട്ടത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അപകടകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
















