ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിവിധ സര്‍വകലാശാലകളിലെ വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിസിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനു നിയമപരമായ സാധുതയില്ലെന്നാണ് വിസിമാരുടെ വാദം. വിസിമാരെ നിയമിച്ച ചാന്‍സലര്‍ തന്നെ നിയമനം തെറ്റായിരുന്നെന്ന് ഇപ്പോള്‍ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു.
അതേസമയം വൈസ് ചാന്‍സലര്‍മാരുടെ പ്രാഥമിക പട്ടിക തയാറാക്കിയത് യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും, പലര്‍ക്കും വേണ്ടത്ര യോഗ്യതയില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് ഗവര്‍ണറുടെ നിലപാട്. കെടിയു താത്ക്കാലിക വിസി നിയമനത്തില്‍ ഇന്നലെ സര്‍ക്കാരിന് തിരിച്ചടി ലഭിച്ചിരുന്നു. ചാന്‍സലറുടെ നടപടിയില്‍ തെറ്റൊന്നും കാണുന്നില്ലെന്ന്, സർക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
















