ജയ്പുര്‍: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ വെടിനിര്‍ത്തലിനുള്ള എഐസിസിയുടെ നിര്‍ദ്ദേശം അംഗീകരിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തി തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു.
സച്ചിന്‍ പൈലറ്റിനെ ചതിയനെന്ന് ഗഹ്‌ലോത് വിശേഷിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നേതാക്കള്‍ ഒരുമിച്ചൊരു വേദിയിലെത്തിയത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബര്‍ നാലിന് രാജസ്ഥാനിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഇരുനേതാക്കളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒറ്റക്കെട്ടാണെന്ന് അറിയിച്ചത്.
രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ താനും സച്ചിന്‍ പൈലറ്റും പാര്‍ട്ടിയുടെ സ്വത്താണെന്ന് അശോക് ഗെലോട്ട് പറഞ്ഞു. ഭാരത് ജോഡോ യാത്ര വിജയമാക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂല അന്തരീക്ഷമാണെന്നും ഗെലോട്ട് അവകാശപ്പെട്ടു. യാത്രയെ പ്രവര്‍ത്തകര്‍ ആവേശത്തോടെ വരവേല്‍ക്കുമെന്ന് സച്ചിന്‍ പൈലറ്റും വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാജസ്ഥാനിലെത്തിയ കെ സി വേണുഗാപാല്‍ ഗെലോട്ടും സച്ചിന്‍ പൈലറ്റുമായി സംസാരിച്ചു. യാത്ര കഴിഞ്ഞാല്‍ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് സന്ദേശം ഇരുവരെയും അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു.
ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ ഏകോപനം സംബന്ധിച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നു. യോഗത്തിനെത്തിയ ഗഹ്‌ലോതും പൈലറ്റും പരസ്പരം കെകൂപ്പി അഭിവാദ്യം ചെയ്തു.
ഡിസംബര്‍ ആദ്യവാരം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്തെത്തും. 12 ദിവസമാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പര്യടനം നടത്തുക. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കം യാത്രയെ ബാധിക്കുന്നത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം കെ.സി. വേണുഗോപാലിനെ രാജസ്ഥാനിലേക്കയച്ചത്. വാര്‍ത്താസമ്മേളനത്തിന് ശേഷം വേണുഗോപാല്‍ ഇരുനേതാക്കളുടേയും കൈകള്‍ കോര്‍ത്ത് ഉയര്‍ത്തി നില്‍ക്കുന്ന ചിത്രവും പുറത്തെത്തിയിട്ടുണ്ട്.
















