മുംബയ്: വിമാന കമ്പനികളായ എയർ ഇന്ത്യയും വിസ്‌താരയും തമ്മിൽ ലയനം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. വിസ്‌താരയിൽ പങ്കാളിത്തമുളള സിംഗപ്പൂർ എയർലൈൻ ബോർഡ് ഇക്കാര്യം അംഗീകരിച്ചതോടെയാണ് ടാറ്റ സൺസ് വിവരം പ്രഖ്യാപിച്ചത്.
ലയനത്തിന്റെ ഭാഗമായി വിസ്താരയില്‍ പങ്കാളിത്തമുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഉമടസ്ഥാവകാശം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2024 മാര്‍ച്ചോടെയാകും ലയനം പൂര്‍ത്തീകരിക്കുക. 250 മില്യണ്‍ ഡോളര്‍ (2000 കോടി രൂപയിലധികം) ആയിരിക്കും എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നിക്ഷേപം.
ലയനം പൂർത്തിയാകുന്നതോടെ എയർ ഇന്ത്യയിൽ 218 വിമാനങ്ങളാകും. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ക്യാരിയറായും ലോകത്ത് രണ്ടാമത് ഏറ്റവും വലിയ ആഭ്യന്തര ക്യാരിയറായും കമ്പനി മാറും.
വിസ്‌താരയിൽ നിലവിൽ 51 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റയ്‌ക്കും 49 ശതമാനം സിംഗപ്പൂർ എയർലൈൻസ് ബോർഡിനുമാണ്. 2013ൽ സ്ഥാപിതമായ വിസ്‌താര 2015 ജനുവരി ഒൻപതിനാണ് സർവീസ് ആരംഭിച്ചത്. സർക്കാർ ഓഹരി വിറ്റഴിക്കുന്നതിന്റെ ഫലമായി 18000 കോടി രൂപയ്‌ക്കാണ് ടാറ്റ സൺസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്.
എയര്‍ ഇന്ത്യയെ സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്തതിന് ശേഷം റൂട്ടുകളില്‍ കാര്യമായ പുനക്രമീകരണം ടാറ്റ നടത്തിയിരുന്നില്ല. വിസ്താരയുമായുള്ള ലയനത്തോടെ വന്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ്താരയില്‍ നിലവില്‍ ടാറ്റയ്ക്ക് 51 ശതമാനം ഓഹരികളാണുള്ളത്. ബാക്കി 49 ശതമാനം ഓഹരികളാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുള്ളത്. 2013-ലാണ് ഇരുകമ്പനികളും പങ്കാളിത്തമുണ്ടാക്കിയത്.
















