ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ 2. എന്നാല്‍ ജെയിംസ് കാമറൂണ്‍ ചിത്രമായ അവതാര്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.
വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതാണ് വിലക്കിന് കാരണം. കൂടാതെ ചിത്രം മൂന്നാഴ്ച്ച പ്രദര്‍ശിപ്പിക്കണം എന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടന വ്യക്തമാക്കി.
അതേസമയം, ഡിസംബര്‍ 16-ന് ‘അവതാര്‍- ദി വേ ഓഫ് വാട്ടര്‍’ റിലീസിനെത്തും. മലയാളം, ഇംഗ്ലീഷിന്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്.
















