ബെംഗളൂരു: ബെംഗളുരുവില്‍ മലയാളി യുവതിയെ പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ അറാഫത്ത് , ഷിഹാബുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ബെംഗളുരുവില്‍ ഫ്രീലാന്‍സായി ജോലി ചെയ്യുന്ന പെണ്‍കുട്ടി സുഹൃത്തിനെ കാണാനായി പോയിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങുന്നതിനായി ബൈക്ക് ടാക്‌സി വിളിച്ച പെണ്‍കുട്ടിയെ ഇവര്‍ തട്ടികൊണ്ടു പോയി പീഡിപ്പിച്ചശേഷം വഴിയരികില്‍ ഇറക്കി വിട്ടു. ഇതേ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
















