പാലക്കാട്: അട്ടപ്പാടിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഗളി ഭൂതിവഴി സ്വദേശി കുമരനാണ് മരിച്ചത്. ഇന്ന് രാവിലെ കുമരനും സുഹൃത്തും തമിഴ്‌നാട് ഭാഗത്ത് നിന്നും മട്ടത്തുക്കാട് വെച്ച് പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. രണ്ടു പേരും ഒഴുക്കില്‍പ്പെട്ടെങ്കിലും സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുമരന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി പെയ്ത ശക്തമായ മഴയാണ് പുഴയില്‍ ഒഴുക്ക് വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
















