ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് 2 മരണം. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലാണ് രണ്ട് പേര്‍ മരണപ്പെട്ടത്. വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇരുവരുടെയും ആരോഗ്യനില വഷളായിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ ഇരുവരും മരിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് എംഎല്‍എ ആശുപത്രിയിലെത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
















