തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസം എറണാകുളം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ശക്തമായി മഴ പെയ്തിരുന്നു.
അതേസമയം, ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍, ഉടന്‍ തന്നെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
















