ഹരിപ്പാട്: സഹോദരന്റെ വീട്ടിലെത്തിയ സ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയാണ് മരിച്ചത്. 58 വയസായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ഇവര്‍ സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തില്‍ അനുമോന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഈ സമയം, വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ മീരയെ വീട്ടില്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ നിലയില്‍ മീരയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
















