മോദി’നുണകളുടെ നേതാവ്’ ആണെന്നും സ്വയം പാവപ്പെട്ടവനെന്ന് വിളിച്ച് സഹതാപം നേടാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.ഗുജറാത്തിലെ നര്‍മദ ജില്ലയിലെ ദെദിയാപദയില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഖാര്‍ഗെ .
‘നിങ്ങളെപ്പോലെയുള്ള ഒരാള്‍ ദരിദ്രനാണെന്ന് അവകാശപ്പെടുന്നു. ഞാന്‍ തൊട്ടുകൂടാത്തവരില്‍ ഒരാളാണ്. ആളുകള്‍ നിങ്ങളുടെ ചായ കുടിച്ചു, ആരും എന്റെ ചായ കുടിക്കില്ലായിരുന്നു,’ എന്നും ഖാര്‍ഗെ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റിപ്പോര്‍ട്ട് ചെയ്തു.’നിങ്ങള്‍ ഇത് സഹതാപത്തിനായാണ് പറയുന്നതെങ്കില്‍, ആളുകള്‍ ബുദ്ധിയുളളവരാണ്. നിങ്ങള്‍ എത്ര തവണ കള്ളം പറയും? അദ്ദേഹം നുണകളുടെ നേതാവാണ്’ എന്നും ഖാര്‍ഗെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഖേഡയില്‍ നടന്ന ബിജെപി റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാര്‍ഗെയെ വിമര്‍ശിക്കുകയും താന്‍ ഒരു പദവിയുമില്ലാതെ സാധാരണക്കാരനായി ജനിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് ഖാര്‍ഗെയുടെ പ്രതികരണം.
















