സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും എതിരാളിയായി ഏകദേശം രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച ആമസോണ്‍ ഫുഡ് സേവനം ഈ വര്‍ഷാവസാനത്തോടെ അവസാനിപ്പിക്കും. ഡിസംബര്‍ 29ന് ശേഷം സേവനങ്ങള്‍ തുടരില്ലെന്നാണ് വിവരം.
ഇന്ത്യയുടെ ഫുഡ് ഡെലിവറി ആമസോണ്‍ ബെംഗളൂരുവിലും രാജ്യത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങളിലും മാത്രമേ ലഭ്യമായിരുന്നുള്ളൂ.വാര്‍ഷിക പ്രവര്‍ത്തന-ആസൂത്രണ- അവലോകന പ്രക്രിയയുടെ ഭാഗമായാണ് തീരുമാനം എടുത്തതെന്ന് കമ്പനി പറഞ്ഞു. ഈ മാസം ആദ്യം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ഇന്ത്യയിലെ എഡ്-ടെക് സേവനം അവസാനിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ തീരുമാനം.
2022 മെയ് മാസത്തില്‍ ആമസോണ്‍ ഫുഡ് ലോഞ്ച് ചെയ്യുന്ന സമയത്ത്, ഫുഡ് ഡെലിവറി ചേര്‍ക്കാനും അവശ്യവസ്തുക്കള്‍ക്കപ്പുറമുള്ളവ ഉള്‍പ്പെടുത്താനും ഉപഭോക്താക്കള്‍ ആഗ്രഹിച്ചിരുന്നുവെന്ന് കമ്പനി പറഞ്ഞു. നിലവില്‍, പ്രധാന ആമസോണ്‍ ആപ്പിന് പലചരക്ക് സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി ഒരു പ്രത്യേക വിഭാഗമുണ്ട്.
















