തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ ക്രമസമധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു. വിഴിഞ്ഞം അനിവാര്യമായ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമായിരുന്നു. എന്നാൽ പൊലീസ് പരാജയപ്പെട്ടു. പദ്ധതിയുടെ ആവശ്യം ജനങ്ങളെ പറഞ്ഞ് മനസിലാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനാണ്. ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണ്. കേന്ദ്രസേനയെ വേണമെങ്കിൽ സർക്കാർ ആവശ്യപ്പെടണമെന്നും മുരളീധരൻ പറഞ്ഞു.
















