കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കിളിമാനൂര്‍ ചൂട്ടയില്‍ കുന്നുവിള വീട്ടില്‍ സുഭാഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം കിളിമാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. സനൂജ്, സബ് ഇന്‍സ്‌പെക്ടര്‍ വിജിത്ത് കെ. നായര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിന്ദു, ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















