കണ്ണൂര്‍: കണ്ണൂര്‍ കുഞ്ഞിപ്പള്ളി മേല്‍പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. അഴിയൂര്‍ എരിക്കില്‍ ചാല്‍ സ്വദേശി മുബീന മന്‍സിലില്‍ റയീസ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി ബൈക്കില്‍ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ അശോക് ലാലന്റ് ലോറി പിറകില്‍ നിന്നും ഇടിക്കുകയായിരുന്നു.
















