തിരുവനന്തപുരം: ഒടുവില്‍ സത്യവും നീതിയും ജയിച്ചെന്നും തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന് തെളിഞ്ഞെന്നും അടൂര്‍ പ്രകാശ് എം പി. പരാതിക്കാരിയുടെ ആരോപണങ്ങള്‍ മാനസിക പ്രയാസങ്ങളുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ പീഡനകേസില്‍ സിബിഐയുടെ ക്ലീന്‍ചിറ്റ് ലഭിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍ പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നും ബെംഗ്ലൂരിവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിബിഐ കണ്ടെത്തി. ബംഗ്ലൂരില്‍ അടൂര്‍ പ്രകാശ് ഹോട്ടല്‍ റൂ എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
















