ചേര്‍ത്തല: ടിപ്പര്‍ സൈക്കിളിലിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. കടക്കരപ്പള്ളി തെക്കേ ജംഗ്ഷന്‍ ഗുരുമന്ദിരത്തിന് സമീപം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എടേഴത്ത് വീട്ടില്‍ ജോര്‍ജാണ് മരിച്ചത്. 75 വയസായിരുന്നു. ഭാര്യ: ലില്ലി. മക്കള്‍: ഷാജി, ഷാജു, ഷൈജു. മരുമക്കള്‍: സീന, ബിജി, റിന്റു.
















