തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2018ലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍ പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നും ബെംഗ്ലൂരിവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിബിഐ കണ്ടെത്തി. ബംഗ്ലൂരില്‍ അടൂര്‍ പ്രകാശ് ഹോട്ടല്‍ റൂ എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ഹൈബി ഈഡന്‍ എംപിയ്ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
















