ഇടുക്കി: ഇടുക്കി ഉടുമ്പന്നൂരില്‍ വീട്ടുവളപ്പില്‍ നിന്നും മൂന്നു പെരുമ്പാമ്പുകളെ പിടികൂടി. ഉടുമ്പന്നൂര്‍ പേനാട് കളപ്പുരയില്‍ അജി ചെറിയാന്റെ പറമ്പിലെ കാടു വെട്ടിത്തെളിക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരാണ് പെരുമ്പാമ്പുകളെ പിടികൂടി വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. വനംവകുപ്പ് അധികൃതരെത്തി പാമ്പുകളെ ഏറ്റുവാങ്ങി. പെരുമ്പാമ്പുകളെ വനത്തില്‍ കൊണ്ടു വിടാനാണ് അധികൃതരുടെ തീരുമാനം.
















