ഇടുക്കി : വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ വീട്ടുടമ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാത്തുക്കുട്ടിയുടെ വീടിനോടനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്.
സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കുന്നതായി എടുത്ത കുഴിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെ, മുകള്‍ ഭാഗത്തു നിന്നും മണ്ണും കല്ലും ഇടിഞ്ഞ്, താഴേയ്ക്കു പതിയ്ക്കുകയായിരുന്നു. കുഴിയില്‍ നില്‍ക്കുകയായിരുന്ന മാത്തുകുട്ടിയുടെയും മറ്റ് തൊഴിലാളികളുടെയും ദേഹത്തേക്കാണ് മണ്ണ് പതിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാത്തുക്കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കാനായില്ല.
















