കൊല്ലം : കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനേയും മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സൈനികന്‍ വിഷ്ണുവിനും സഹോദരന്‍ വിഘ്‌നേഷിനും മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍ വെച്ചാണെങ്കിലും മര്‍ദ്ദിച്ചത് ആരാണെന്നറിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ടെങ്കിലും അതിന് മതിയായ തെളിവുകള്‍ ഇല്ല എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
















