കൊച്ചി : കൊച്ചിയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നില്‍ തടഞ്ഞു. ആറ് മണിയോടെ കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക മുന്നില്‍ എത്തിയ ബിഷപ്പിനെ വിമത വിഭാഗം ഗേറ്റിന് മുന്നില്‍ തന്നെ തടയുകയായിരുന്നു.
അതേസമയം, വന്‍ പൊലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും ബിഷപ്പിന് ബസലിക്കയില്‍ പ്രവേശിക്കാനായില്ല. ഏകീകൃത കുര്‍ബാനക്ക് അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിശ്വാസികള്‍. ബസലിക്കയിലെ കസേരകള്‍ വലിച്ചെറിയുകയും മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും നശിപ്പിക്കുകയും ചെയ്തു. ഇതോടെ കുര്‍ബാന ഉപേക്ഷിച്ച് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മടങ്ങി. പ്രതിഷേധങ്ങള്‍ക്കിടെ ബസിലിക്കയില്‍ വിമതപക്ഷം ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു. അതേസമയം, ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള എറണാകുളം അങ്കമാലി രൂപതയിലെ പ്രശ്‌ന പരിഹാരത്തിന് ഇന്നലെ മെത്രാന്‍ സമിതി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പരിഹാരം കണ്ടെത്താനായില്ല.
















