ആലപ്പുഴ: മാന്നാറിൽ സെയിൽസ് എക്‌സിക്യൂട്ടിവ് ജോലിക്ക് വന്ന യുവതിക്കും യുവാക്കൾക്കും സദാചാര ആക്രമണം. സംഭവത്തിൽ മാന്നാർ പൊലീസ് നാല് പേർക്കെതിരെ കേസ് എടുത്തു. മൂന്നുപേരെ കസ്റ്റഡിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മാന്നാർ സ്വദേശികളായ ബിനീഷ്, അക്ബർ,സുമേഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. നാലാമത്തെ ആൾക്കായി അന്വേഷണം തുടരുകയാണ്.
മാന്നാർ കുരട്ടിക്കാട് കവലയിൽ വച്ച് ഇന്ന് വൈകിട്ടായിരുന്നു സംഭവം. സെയിൽസ് എക്സിക്യൂട്ടീവുകളായ യുവതിക്കും രണ്ട് യുവാക്കൾക്കും എതിരെയാണ് സദാചാര ആക്രമണം ഉണ്ടായത്. മൂവരേയും നാലംഗസംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു
ആക്രമിക്കപ്പെട്ട യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
















